കരൂര്‍ ദുരന്തം; ദുരന്ത ബാധിതരുടെ കുടുംബാംഗങ്ങളെ കണ്ട് നിർമല സീതാരാമൻ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ നേതാവും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രമന്ത്രിമാരായ എല്‍. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെയും കേന്ദ്രമന്ത്രി സന്ദർശിച്ച്‌ വിവരങ്ങള്‍ തിരക്കി.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 111-ല്‍ അധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ ആളുകള്‍ തിങ്ങിക്കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തം നടന്ന സ്ഥലവും ആശുപത്രികളും സന്ദർശിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ, വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ടിവികെ നേതാവ് വിജയ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു.

SUMMARY: Karur disaster; Nirmala Sitharaman meets the families of the victims

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ...

കണ്ണൂര്‍ കണ്ണവത്ത് രണ്ടിടത്ത് ബോംബ് സ്ഫോടനം

കണ്ണൂർ: കണ്ണവം മേഖലയില്‍ രണ്ടിടങ്ങളിലായി റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം. കണ്ണവം...

പിണറായിക്ക് ആശ്വാസം; മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീല്‍ അംഗീകരിച്ച്‌ ഹൈക്കോടതി...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ നിര്‍ണായക ശബ്ദ രേഖ കോടതിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സര്‍ക്കാര്‍; ഭാരം കുറഞ്ഞ പുസ്തകങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂള്‍...

Related Articles

Popular Categories