Tuesday, October 21, 2025
25.9 C
Bengaluru

ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി ഉൾപ്പെടില്ലെന്ന് ബിബിഎംപി. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ, മുട്ട എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുകയെന്നാണ് വിശദീകരണം. നായകൾക്കു ബിരിയാണി നൽകുന്നതായി ആരോപിച്ച് ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതികരണം.

ദിവസവും ഒരു നേരം 5000 തെരുവ് നായകൾക്കാണ് ഭക്ഷണം നൽകുക. 19 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കു ബിബിഎംപി നീക്കിവച്ചത്.
നഗരത്തിൽ തെരുവ് നായകളുടെ ആക്രമണം വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.

ആഹാരം ലഭിക്കാത്തതാണ് ഇവ അക്രമസക്തരാകാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നായകൾക്കു ഭക്ഷണം നൽകുന്നതിനു കഴിഞ്ഞ വർഷം ബിബിഎംപി തുടക്കം കുറിച്ചു. എന്നാൽ ഇപ്പോഴാണ് സസ്യേതര വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്. പ്രോട്ടീനുകൾ ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ്  നടപടിയെന്ന് ബിബിഎംപി വ്യക്തമാക്കുന്നു.

SUMMARY: No biryani in chicken meal plan for strays, clarifies BBMP.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശക്തമായ മഴ: ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൊടുപുഴ: ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച...

ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച്‌ തൊട്ടടുത്ത...

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധിക മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം...

ശബരിമല സ്വര്‍ണകൊള്ള; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ മോഷണ കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല...

ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ ശനിയാഴ്ച ഹൈക്കോടതി കാണും

കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട്...

Topics

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

Related News

Popular Categories

You cannot copy content of this page