തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പബ്ലിക് ഡൊമെയ്നില്‍ നിന്നെടുത്ത ശബ്ദ സാമ്പിളിന്റെ പരിശോധന തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് തുടരുന്നത്. പകുതിയോളം ശബ്ദരേഖകളുടെ പരിശോധനയാണു പൂര്‍ത്തിയായത്. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. ഡബ്ബിങ്, എ ഐ സാധ്യതകള്‍ പരിശോധനയില്‍ പൂര്‍ണമായി തള്ളി. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത് അതിവിദഗ്ധമായാണെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. സി.സി.ടി.വി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് എംഎൽ.എ യാത്ര ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് സി.സിടിവി പരിശോധന നടത്തിയെങ്കിലും പോലീസിനെ കുഴക്കുന്ന രീതിയിൽ കാർ മാത്രം പല റൂട്ടുകളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. പാലക്കാട് കണ്ണാടിയില്‍ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് എസ് ഐ ടി പരിശോധന തുടരുകയാണ്.
SUMMARY: No tampering with the audio; confirmation that the audio is Rahul’s














