സ്റ്റോക്ക്ഹോം: 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. നൂതനത്വത്തിലും സാമ്പത്തിക വളര്‍ച്ചയിലും നടത്തിയ വിപ്ലവകരമായ ഗവേഷണത്തിനാണ് സമ്മാനം. ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ക്കാണ് സമ്മാനം. ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരത്തിലെ അവസാന സമ്മാനമാണിത്.
നൂതനത്വത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിച്ചതിനാണ് മൂന്ന് സാമ്പത്തിക വിദഗ്ധരെയും നോബല്‍ കമ്മിറ്റി അംഗീകരിച്ചത്. സമ്മാനത്തിന്റെ പാതി ജോയല്‍ മോകിറിന് ലഭിച്ചു. സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള മുന്‍വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞതിനാണിത്. ബാക്കി പകുതി സൃഷ്ടിപരമായ നാശത്തിലൂടെ സുസ്ഥിര വളര്‍ച്ചയുടെ സിദ്ധാന്തത്തിന് ഫിലിപ്പ് അഗിയോണും പീറ്റര്‍ ഹോവിറ്റും പങ്കിട്ടു.
നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഡച്ച്- ഇസ്രയേല്‍- അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോയല്‍ മോകിര്‍. കോളേജ് ഡി ഫ്രാന്‍സിലാണ് ഫിലിപ്പ് അഗിയോണ്‍ സേവനം ചെയ്യുന്നത്. ബ്രൗണ്‍ സര്‍വകലാശാലയിലാണ് പീറ്റര്‍ ഹോവിറ്റ്.
SUMMARY: Nobel Prize in Economics: Three people have been awarded the prize