ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് കെ.ബി, ജനറൽ സെക്രട്ടറി ജാഷീർ പൊന്ന്യം എന്നിവർ ചേർന്ന് ബെംഗളൂരുവിലെ നോര്‍ക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.
18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി മലയാളികൾക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്ന നോർക്ക കെയർ പദ്ധതിയിലും അംഗമാകാൻ സാധിക്കും. കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ രണ്ടു വർഷത്തിൽ കൂടുൽ ജോലി ചെയ്യുകയാ താമസിക്കുകയോ ചെയ്യുന്ന 18 നും 60 നും ഇടയിൽ പ്രായമുള്ള കേരളീയർക്ക് 661 രൂപയുടെ ഒറ്റതവണ പ്രീമിയത്തിലുടെ 13 ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ രെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയായ പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയിലും ചേരാവുന്നതാണ്
നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ പ്രവാസികേരളീയര്‍ക്ക് ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസിലെ 080-25585090 നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.














