ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.
250-ലധികം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വൈശാഖ് വൈകുണ്ഠത്തിന്റെ മെന്റലിസം ഷോയും നിഷാന്ത് പണിക്കരുടെ (ഗാന്ധർവ സാംഗീതം 2012 ഫെയിം) കരോക്കേ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
അസോസിയേഷൻ ഏർപ്പെടുത്തിയ കലാരത്ന പുരസ്‌കാരം ജ്യോതി രാജേഷിനും, മഹിളാരത്ന പുരസ്‌കാരം ഡോ. അശ്വിനി വിനോദിനും ചടങ്ങിൽ സമ്മാനിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
SUMMARY: Onam Celebration and 11th Anniversary