ബെംഗളൂര: മൈസൂരു ഹിങ്കലിലെ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ നടന്ന ഓണാഘോഷം സി എം ഐ മൈസൂര്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ അഗസ്റ്റിന്‍ പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പാരിഷ് പ്രീസ്റ്റ് റവ. ഫാദര്‍ മോസിനുര്‍ തോമസ് തെന്നാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോബ് കുന്നുംപുറത്ത്, ഓണം സെലിബ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രസാദ് ജോസ് മുണ്ടമാക്കില്‍ എന്നിവര്‍ നേതൃത്വം നല്കി
ഇടവകയിലെ അമ്മമാരുടെ മെഗാതിരുവാതിര, സംഗീത വിരുന്ന്, യുവജനങ്ങള്‍ ഒരുക്കിയ പൂക്കളം എന്നിവ ഓണാഘോഷത്തിന് നിറം പകര്‍ന്നു ഇടവക വിശ്വാസികള്‍ ചേര്‍ന്നൊരുക്കിയ ഓണസദ്യയുമുണ്ടായിരുന്നു.
ചിത്രങ്ങള്‍
<br>
TAGS : ONAM-2024