ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എ.ബി. ഇബ്രാഹിം, ഐ.എ.എസ് (റിട്ട.) ട്രസ്റ്റി സൗദ ഇബ്രാഹിം എന്നിവർ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
മൈസൂരു അപ്പോളോ ആശുപത്രിയിലെ എംഡി (ന്യൂറോളജി) ഡോ. സോമനാഥ് വാസുദേവ്, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. സീതാലക്ഷ്മി വാസുദേവ് എന്നിവർ വിശിഷ്ടാതിഥികളായി. വിദ്യാർഥികളും ജീവനക്കാരും അവതരിപ്പിച്ച വിവിധ കാലപരിപാടികള്‍ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായി. ചെണ്ടമേളത്തിന്റെയും മാവേലിയുടെയും അകമ്പടിയോടെ കാമ്പസിലേക്ക് പ്രവേശിച്ച ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. പൂക്കള മത്സരം, തിരുവാതിര, വൈവിധ്യമാർന്ന മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, എന്നിവയും ഉണ്ടായിരുന്നു.
SUMMARY: Onam celebrations at Heritage City Group of Institutions