ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ ദിവസവും 20 ബസുകള്‍ വീതമാണ് സർവീസ് നടത്തുക. നോണ്‍ എ.സി ഡീലക്സ്, എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് ഏര്‍പ്പെടുത്തിയത്.
ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ നാല് സൂപ്പർ ഫാസ്റ്റ് സർവീസുകളും എറണാകുളത്തേക്കും കണ്ണൂരിലേക്കും രണ്ട് സർവീസുകളും തൃശ്ശൂർ, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം ഒരോ സർവീസുകളുമുണ്ട്.
www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് മുഖേനയും എന്റെ കെഎസ്ആർടിസി ആപ്പ് മുഖേനയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188933820 (ബെംഗളൂരു).
SUMMARY: Onam Rush Kerala RTC announces special service to Kerala