ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത ആളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോലാപുർ സ്വദേശിയായ ദാനപ്പയാണ് (40) പിടിയിലായത്. സോലാപുരിലെത്തിയാണ് ഇയാളെ ബെംഗളൂരു പോലീസ് പിടികൂടിയത്.
ആർഎസ്എസിന്റെ ശാഖകൾ പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും നടത്തുന്നത് വിദ്യാർഥികൾക്ക് തെറ്റായ സന്ദേശംനൽകുമെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക് ഖാർഗെ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനൽകിയിരുന്നു.ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം പ്രിയങ്ക് ഖാർഗെയെ ഫോണിൽ വിളിച്ച് ദാനപ്പ അധിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മന്ത്രി പുറത്തുവിടുകയും ബെംഗളൂരു സദാശിവനഗർ പോലീസ് കേസെടുക്കുകയുമായിരുന്നു.
SUMMARY: One arrested for threatening Priyank Kharge over phone
SUMMARY: One arrested for threatening Priyank Kharge over phone














