Saturday, August 2, 2025
20.8 C
Bengaluru

ബിരുദധാരികള്‍ക്ക് അവസരം; അരലക്ഷം ശമ്പളത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജോലി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III) റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. അപേക്ഷ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ആഗസ്റ്റ് 01ന് ലഭ്യമാവും. വിശദമായ വിജ്ഞാപനവും ഇന്ന് എത്തും. അപേക്ഷ നല്‍കേണ്ട അവസാന തീയതിയും വിജ്ഞാപനത്തില്‍ ലഭ്യമാവും.

തസ്തിക & ഒഴിവ്

കേന്ദ്ര സര്‍ക്കാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്- അസിസ്റ്റന്റ് (ക്ലാസ് III) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 500.

പ്രായപരിധി

18 വയസ് മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.

എസ്.എസ്.സി/ എച്ച്‌.എസ്.സി/ ഇന്റര്‍മീഡിയേറ്റ്/ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം.

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷ പരീക്ഷ, എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രിലിംസ്, മെയിന്‍സ് എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,500 രൂപ മുതല്‍ 35,000 രൂപവരെ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്‌ആര്‍എ, ടിഎ, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 100 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ വിഭാഗത്തില്‍ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാൃതകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.

വെബ്‌സൈറ്റ്:
https://www.orientalinsurance.org.in/

SUMMARY: Opportunity for graduates; Central government job with half a lakh salary

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വി എസ് അച്യുതാനന്ദൻ അനുസ്മരണം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം...

സബേർബൻ റെയിൽ പദ്ധതി: ബെന്നിഗനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിൽ നിന്നു കമ്പനി പിന്മാറി

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ...

കോഴിക്കോട്ട് പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ; പശുവും ചത്തു

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ...

കലാഭവന്‍ നവാസിന്റെ ആകസ്മിക വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; ഖബറടക്കം വൈകീട്ട് നാല് മണിക്ക്

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍...

വജ്ര എസി ബസുകൾക്ക് പ്രതിവാര പാസുമായി ബിഎംടിസി

ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി...

Topics

സബേർബൻ റെയിൽ പദ്ധതി: ബെന്നിഗനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിൽ നിന്നു കമ്പനി പിന്മാറി

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ...

വജ്ര എസി ബസുകൾക്ക് പ്രതിവാര പാസുമായി ബിഎംടിസി

ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി...

പുകവലിക്കാൻ പ്രത്യേക ഇടമില്ല; 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ്

ബെംഗളൂരു: പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിനു ബെംഗളൂരുവിലെ 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും...

ശമ്പളം 15,000 രൂപ മാത്രം; സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിന് 30 കോടി രൂപയുടെ ആസ്തി

ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ...

നമ്മ മെട്രോ യെലോ ലൈൻ: ഉപാധികളോടെ റെയിൽവേ അനുമതി നൽകി

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിനു ഉപാധികളോടെ റെയിൽവേ...

ബലാല്‍സംഗ കേസ്; മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

ബെംഗളൂരു: ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ...

ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി 13കാരനെ കൊലപ്പെടുത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 

ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ...

ഓണാവധി; ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് കേരള ആർടിസി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക...

Related News

Popular Categories

You cannot copy content of this page