ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി. നടേഷിന്റെ പേരിൽ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. മൈസൂരു സിറ്റി കോടതിയാണ് ഉത്തരവിട്ടത്.
മൈസൂരുവിലെ വിവരാവകാശ പ്രവർത്തകനായ എസ്. ശ്രീനിവാസ് 2022-ൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് (സിഎസ്), മുഡയിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നറിയിച്ച് കത്തെഴുതിയിരുന്നു. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അന്നത്തെ മൈസൂരു ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ചു. തുടർന്ന്, അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ഡിസി ഓഫീസിൽ എത്തിയപ്പോൾ, നടേഷ് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയാതായാണ് പരാത.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഡ മുൻ കമ്മിഷണർ ജി.ടി. ദിനേശ് കുമാറിനെ ബുധനാഴ്ച ഇഡി അറസ്റ്റുചെയ്തിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ചയാണ് നടേഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
SUMMARY: Order to file case against former Muda commissioner