തിരുവനന്തപുരം: മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കി. മന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആർആർടികളെ നിയോഗിച്ച് പെട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും കൂടുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ രണ്ട് കൂടുകളാണ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിരീക്ഷണ കാമറകള്‍ വെച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
SUMMARY: Order to shoot leopard in Mannarmala