കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ 6,018 വോട്ടുകള്‍ ഇല്ലാതാക്കാൻ ശ്രമിച്ചു; രാഹുല്‍ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വീണ്ടും വോട്ട് മോഷണം ആരോപിച്ച്‌ രംഗത്ത്. കര്‍ണാടകയിലെ ആലന്ദ് എന്ന മണ്ഡലത്തില്‍ 6,018 വോട്ടുകള്‍ ഇല്ലാതാക്കാന്‍ ആരോ ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘2023 ലെ തിരഞ്ഞെടുപ്പില്‍ ആലന്ദില്‍ എത്ര വോട്ടുകള്‍ ഇല്ലാതാക്കി എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇവിടെ 6,018 പേരുടെ വോട്ടുകള്‍ ആരോ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആലന്ദില്‍ ഇല്ലാതാക്കിയ ആകെ വോട്ടുകള്‍ ഞങ്ങള്‍ക്കറിയില്ല. അത് ചിലപ്പോള്‍ 6,018 നേക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ അത് ചെയ്തയാള്‍ പിടിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി വിജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വെച്ചാണ് ഈ ഇല്ലാതാക്കല്‍ ശ്രമം നടന്നത്. ഗോദാബായി എന്ന സ്ത്രിയുടെ പേരില്‍ വ്യാജ വിവരങ്ങള്‍ സൃഷ്ടിച്ച്‌ 12 വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗോദാബായി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും എംപി ആരോപിച്ചു. വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ കര്‍ണാടകയില്‍ നിന്നുള്ളതല്ല.

മറ്റ് സംസ്ഥാനങ്ങളിലേതാണെന്ന് പറഞ്ഞ രാഹുല്‍ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിച്ചു. വോട്ട് കൊള്ള നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ണാടക സിഐഡി കത്ത് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇപ്പോള്‍ നടത്തുന്ന വാര്‍ത്താ സമ്മേളനം ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ വെളിപ്പെടുത്തല്‍ ആരംഭിച്ചത്. അത് വരാനിരിക്കുന്നതേ ഉള്ളൂവെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് അട്ടിമറിക്കുന്നതെന്ന് കാണിച്ചുകൊടുക്കാനുള്ള നാഴികകല്ലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

SUMMARY: Attempted to delete 6,018 votes in Aland constituency in Karnataka: Rahul Gandhi

Hot this week

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

Related Articles

Popular Categories