ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ പാതയ്ക്ക് വേണ്ട വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ബിഎംആർസിഎൽ കരാർ ക്ഷണിച്ചു. ഒരാഴ്ചകം അപേക്ഷ സമർപ്പിക്കാനാണ് നിർദ്ദേശം. കരാറിന്റെ കാര്യത്തിൽ തീരുമാനമായാൽ അഞ്ചുമാസം കൊണ്ട് ടി പി ആർ തയ്യാറാക്കണം.
നേരത്തെ സാധ്യത പഠനത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു
മാധവാര വരെയുള്ള ഗ്രീൻ ലൈന്‍ തുമക്കൂരുവിലേക്ക് നീട്ടുന്നതാണ് പദ്ധതി. 20896 കോടി രൂപയാണ് പദ്ധതി ചെലവ്. പാതയില്‍ 27 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
ഒരു ദിശയിൽ ഓരോ മണിക്കൂറിലും ഏകദേശം 15,000 യാത്രക്കാർക്ക് പുതിയ പാത ഉപയോഗിക്കാൻ കഴിയുമെന്നാണ് സാധ്യതാ പഠനത്തിലുള്ളത്. വ്യാവസായിക കേന്ദ്രമെന്ന നിലയിൽ തുമകൂരുവിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തേ ണ്ടതിന്റെ ആവശ്യകത ഇരു ജില്ലകളിലെയും ബിസിനസ് സമൂഹവും രാഷ്ട്രീയ പ്രതിനിധികൾ, സർക്കാർ വകുപ്പുകൾ എന്നിവ നേത്തെ ചൂണ്ടികാട്ടിയിരുന്നു.
SUMMARY: Our metro line to Tumakuru













