ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദാവൻഗെരെയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഡ്രൈവിംഗിനിടെ ഡ്രൈവർക്ക് ഉറക്കം വന്നതിനെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ ഷരീഫാബി (57), ഇമാം സാബ് (73), സഫാന (28) എന്നിവരെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിൻ്റെ മുൻഭാഗം പൂർണമായി തകര്‍ന്നു.
SUMMARY: Out of control bus crashes into wall; child dies, several injured














