തിരുവനന്തപുരം: വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളില്‍ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരൻ്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങള്‍ തുളച്ചു കയറിയത്.
ചൊവാഴ്‌ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പില്‍ സംസ്കരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. ഇതിന്റെ ചീളാണ് സമീപത്ത് നിന്നിരുന്ന സുന്ദരന്റെ കാല്‍മൂട്ടിലേക്ക് തുളച്ചുകയറിയത്.
പരിഭ്രാന്തരായ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ വീട്ടില്‍ വെച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത്.
SUMMARY: Pacemaker explodes during cremation; one seriously injured