
ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പത്മഭൂഷന്‍ അടക്കം എട്ട് പേര്‍ക്ക് പത്മാ പുരസ്കാരങ്ങള്‍. കോലാര്‍ സ്വദേശിയും ബഹുഭാഷാ പണ്ഡിതനും കവിയുമായ ശതവധാനി ആർ.ഗണേഷിനാണ് പത്മഭൂഷന്‍.
സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്ക് മാണ്ഡ്യ പാണ്ഡവപുര ഹരലഹള്ളി സ്വദേശി അങ്കെഗൗഡ, സാഹിത്യ, വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്ക് കെഎൽഇ സൊസൈറ്റി മുൻ ചെയർമാനായ ബെലഗാവി സ്വദേശി പ്രഭാകർ ബസവപ്രഭു കോറെ, മെഡിക്കല്‍ രംഗത്തെ സംഭാവനയ്ക്ക് ജെജെഎം മെഡിക്കൽ കോളേജ് പാത്തോളജി പ്രൊഫസറും കർണാടക ഹീമോഫീലിയ സൊസൈറ്റി സ്ഥാപകനുമായ ഡോ സുരേഷ് ഹനഗവാഡി, സാമൂഹ്യ സേവനത്തിനു എസ്.ജി.സുശീലമ്മ, സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് ശേഖർ വെമ്പതി, എഞ്ചിനിയറിംഗ് രംഗത്തെ സംഭാവനകള്‍ക്ക് ശുഭ വെങ്കിടേഷ് അയ്യങ്കർ, വ്യവസായ രംഗത്തെ സംഭാവനകള്‍ക്ക് ടിറ്റി ജഗൻനാഥന്‍ (മരണാന്തര ബഹുമതി) എന്നിവര്‍ക്കാണ് പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചത്.
SUMMARY: Padma Bhushan for Satavadhani R. Ganesh; Eight people in Karnataka get Padma awards














