ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ പ്രകോപനം തുടരുന്നു. സാംബ, പൂഞ്ച്, രജൗറി സെക്ടറുകളിലാണ് പുതിയതായി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിനായി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന.
സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളില്‍ രാത്രി 7:30-ഓടെ പത്ത് മിനിറ്റോളം ഡ്രോണ്‍ എന്ന് കരുതുന്ന വസ്തു പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
പാകിസ്ഥാനില്‍ നിന്ന് ഡ്രോണുകള്‍ വരുന്നതിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഡയറക്ടർ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തല ചർച്ചയില്‍ ഇന്ത്യ ഈ വിഷയം ഉന്നയിച്ചിരുന്നു. ഡ്രോണുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഏത് തരത്തിലുള്ള പ്രകോപനങ്ങളും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
SUMMARY: Pak drone crosses LoC again; third time in a week














