ടി- 20 ലോകകപ്പില്‍ പാകിസ്താന് ആദ്യ വിജയം. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പാക് ടീം നിര്‍ണായക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത കാനഡയെ 106 റണ്‍സിന് ഒതുക്കിയ പാകിസ്താന്‍ മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ്നഷ്ടത്തില്‍ വിജയത്തിലെത്തി. 53 പന്തില്‍ 53 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്റെ ഇന്നിങ്‌സാണ് പാകിസ്താന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. 44 പന്തില്‍ 52 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സന്റെ ഇന്നിങ്സാണ് കാനഡയ്ക്ക് കരുത്തായത്. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുഹമ്മദ് റിസ് വാനാണ് (53) പാകിസ്താന്റെ ടോപ് സ്‌കോറര്‍. 33 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസമും ആറ് റണ്‍സെടുത്ത ഓപ്പണര്‍ സായിം അയ്യൂബും നാല് റണ്‍സെടുത്ത ഫഖര്‍സമാനുമാണ് പുറത്തായത്. രണ്ടു റണ്‍സുമായി ഉസ്മാന്‍ ഖാന്‍ പുറത്താകാതെ നിന്നു. കാനഡയ്ക്ക് വേണ്ടി ഡിലോണ്‍ ഹേലിഗര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിനും അപ്രതീക്ഷിത പരാജയം വഴങ്ങിയാണ് പാകിസ്താന് സൂപ്പര്‍ 8 ലേക്കുള്ള പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്താന്.
TAGS: SPORTS| WORLDCUP
SUMMARY: Pakistan beats canada in worldcup
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴസാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ അടുത്ത നാല് ദിവസങ്ങളിൽ…
കോട്ടയം: കോട്ടയം പെരുവ ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു…
പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…