കൊച്ചി: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി നാളെവരെ നീട്ടി ഹൈക്കോടതി. ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രശ്‌നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
SUMMARY: Paliyekkara toll freeze incident; High Court extends order till tomorrow