Thursday, August 21, 2025
27.3 C
Bengaluru

ഒരുപാട് സഹിച്ചു, ഒടുവിൽ കൊല്ലാൻ തീരുമാനിച്ചു; കർണാടക മുൻ ഡിജിപിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ഭാര്യ

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ വെളിപ്പെടുത്തലുകളുമായി ഭാര്യ പല്ലവി. കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊലപാതകമെന്ന് പല്ലവി പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. എങ്ങനെ കൊലപ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഗൂഗിളിൽ അടക്കം തിരഞ്ഞ ശേഷമാണ് പല്ലവി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. താനും മകളും ഓം പ്രകാശിൽ നിന്ന് നേരിട്ടത് കൊടിയപീഡനമാണെന്ന് പല്ലവി പറഞ്ഞു. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിലാണ് ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഭാര്യ പല്ലവിയെയും മകൾ കൃതിയെയും അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിൽ കുറ്റബോധമില്ല എന്നും വർഷങ്ങളായി താൻ ഗാർഹിക പീഡനം അനുഭവിച്ചു വരികയാണെന്നും പല്ലവി പോലീസിനോട് പറഞ്ഞു. മാനസിക രോഗിയായി ഭർത്താവും മകനും തന്നെ ചിത്രീകരിച്ചു. ഓം പ്രകാശ് തന്നെ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നകറ്റുകയും വൈരാഗ്യം മൂർച്ഛിച്ചത് സ്വത്തു വിഭജനത്തോടെയാണെന്നും പല്ലവി പോലീസിനോട് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഓം പ്രകാശ് ഐപിഎസിൻ്റെ മകൾ കൃതിയെ നിംഹാൻസിലേക്ക്‌ മാറ്റിയിരിക്കുകയാണ്. മകളുടെ മാനസികാരോഗ്യ നില പരിശോധിക്കാനാണ് പോലീസ് നീക്കം. കേസന്വേഷണം സിറ്റി പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പല്ലവി ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഭർത്താവിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ തനിക്ക് ഭക്ഷണത്തിൽ ഇൻസുലിനും സാനിറ്റൈസറും ചേർത്ത് നൽകാറുണ്ട്. ഓം പ്രകാശ് മകൾ കൃതിക്ക് മയക്കുമരുന്ന് നൽകാൻ തുടങ്ങിയിട്ടുണ്ട്. മകൾ എല്ലാ ദിവസവും മരിക്കുകയാണ്. മകളുടെ ഫോൺ, ലാപ്‌ടോപ്പ്, എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഹാക്ക് ചെയ്യപ്പെടുകയോ ഓം പ്രകാശ് നശിപ്പിക്കുവോ ചെയ്യുമെന്ന് പല്ലവി ഇതിൽ പറഞ്ഞിരുന്നു. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Pallavi reveals more details in Former Dgp murder case

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ...

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത്...

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ...

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ...

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരന് ജാമ്യം

കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച്‌...

Topics

ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിന്റെ പേര്; ബിൽ കർണാടക നിയമസഭ പാസാക്കി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര്...

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍ 

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍...

ബെംഗളൂരു വിൽസൺ ഗാർഡനിലെ ഗ്യാസ് സിലിണ്ടർ അപകടം: പൊള്ളലേറ്റ അമ്മയും മകളും മരിച്ചു, മരണസംഖ്യ മൂന്നായി

ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും...

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന...

ഹെബ്ബാൾ മേൽപ്പാലത്തിലെ പുതിയ റാംപ് റോഡ് തുറന്നു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ്...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന്...

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

Related News

Popular Categories

You cannot copy content of this page