ബെംഗളൂരു: കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2024 ഭാഷാപുരസ്കാരങ്ങളിലെ മികച്ച കഥാസമാഹാരത്തിനുള്ള പ്രവാസിസാഹിത്യ പുരസ്‌കാരം സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയ സതീഷ് തോട്ടശ്ശേരിയുടെ ‘പവിഴമല്ലി പൂക്കുംകാലം’ എന്ന കഥാസമാഹാരത്തെ കുറിച്ച് കുന്ദലഹള്ളി കേരളസമാജം ചര്‍ച്ച സംഘടിപ്പിക്കുന്നു.
ബിഇഎംഎല്‍ ലേ ഔട്ടിലുള്ള സമാജം ഓഫീസ് കലാക്ഷേത്രയിൽ ആഗസ്ത് 27 ന് വൈകിട്ട് 3 നാണ് പരിപാടി. സമാജത്തിനു കീഴിലുള്ള സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ കഥാകൃത്ത് സതീഷ് തോട്ടശ്ശേരി വായനക്കാരുമായി സംവദിക്കും.
SUMMARY: ‘Pavizhamalli Pookkumkaalam’; Book discussion on 27th