പെന്‍ഷന്‍ വിതരണം; കെ എസ് ആര്‍ ടി സിക്ക് 74.34 കോടി കൂടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചതെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ വര്‍ഷം ഇതിനകം 933.34 കോടി രൂപ കെഎസ്‌ആര്‍ടി സിയ്ക്ക് നല്‍കി.

പ്രത്യേക സഹായമായി 350 കോടി രൂപയും, പെന്‍ഷന്‍ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 7904 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ആകെ 12, 906 കോടി രൂപ കോര്‍പറേഷന് സഹായമായി നല്‍കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവഷത്തില്‍ നല്‍കിയത് 1 467 കോടി രൂപയും.

SUMMARY: Pension distribution; Finance Department allocates additional Rs 74.34 crore to KSRTC

LEAVE A REPLY

Please enter your comment!
Please enter your name here