ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ ‘പെപ്‌റ്റൈഡ് പാര്‍ട്ടി’ റദ്ദാക്കി. പരിപാടിയില്‍ ഉപയോഗിക്കാനിരുന്ന പെപ്‌റ്റൈഡ് ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും നിയമപരമായ അംഗീകാരവും സംബന്ധിച്ച് കര്‍ണാടക ഭക്ഷ്യസുരക്ഷാ-ഔഷധ നിയന്ത്രണ വകുപ്പ് വിശദീകരണം തേടിയതിന് പിന്നാലെയാണ് പരിപാടി റദ്ദാക്കിയത്.

ശരീരസൗന്ദര്യം, ആരോഗ്യസംരക്ഷണം, ശാരീരികക്ഷമത, പ്രായം കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പെപ്‌റ്റൈഡ് ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുകയും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനായാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. ഓഫ്‌ലൈന്‍ ലൈഫ് വഴി സംഘടിപ്പിക്കുന്ന പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട 50 പേര്‍ക്കാണ് പ്രവേശനം. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പാര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരുന്നൂറിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.

പരിപാടിയുടെ പ്രചാരണ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്. പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാനിരുന്ന പെപ്‌റ്റൈഡ് ഉല്‍പ്പന്നങ്ങളുടെ പേര്, ഘടന, നിര്‍മ്മാതാവ്, ഉറവിടം, അനുമതി, ഉപയോഗരീതി, അളവ് തുടങ്ങിയ വിശദാംശങ്ങള്‍ അധികൃതര്‍ സംഘാടകരോട് ആവശ്യപ്പെട്ടു.

ചില പെപ്‌റ്റൈഡ് ഉല്‍പ്പന്നങ്ങള്‍ അവയുടെ ഘടനയും ഉപയോഗവും അനുസരിച്ച് ഔഷധങ്ങളുടെ വിഭാഗത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നിയമപ്രകാരമുള്ള അനുമതികള്‍ ആവശ്യമായേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ശരീരഭാരം കുറയ്ക്കല്‍, പേശീവളര്‍ച്ച, പ്രായമാകുന്നത് മന്ദഗതിയിലാക്കല്‍, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍, കായികശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ അവകാശവാദങ്ങളോടെയാണ് ചില പെപ്‌റ്റൈഡ് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യപ്പെടുന്നത്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ സുരക്ഷ, ഫലപ്രാപ്തി, ഉപയോഗത്തിനുള്ള ശാസ്ത്രീയ തെളിവുകള്‍ എന്നിവ സംബന്ധിച്ച് വ്യക്തത ആവശ്യമാണ്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പെപ്‌റ്റൈഡ് ഉല്‍പ്പന്നങ്ങള്‍ മനുഷ്യരില്‍ ഉപയോഗിക്കാനോ നല്‍കാനോ പദ്ധതിയുണ്ടായിരുന്നെങ്കില്‍, അവ നല്‍കുന്നവരുടെ യോഗ്യത, ഉപയോഗിക്കേണ്ട അളവ്, വൈദ്യപരമായ മേല്‍നോട്ടം, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയ വിവരങ്ങളും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിനും വിശദീകരണം തേടലിനും പിന്നാലെ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അധികൃതരെ അറിയിച്ചു. ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും
സമര്‍പ്പിക്കാന്‍ സംഘാടകര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട പുതിയ ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യം വര്‍ധിച്ചുവരുന്നതിനിടെയാണ് ബെംഗളൂരുവിലെ ‘പെപ്‌റ്റൈഡ് പാര്‍ട്ടി’ വിവാദമായത്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ആരോഗ്യവാഗ്ദാനങ്ങളുമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശവും സംഭവത്തോടെ ശക്തമായിരിക്കുകയാണ്.
SUMMARY: ‘Peptide Party’ in Bengaluru cancelled

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍...

നേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 2,400 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....

Related Articles

Popular Categories