Sunday, September 21, 2025
20.8 C
Bengaluru

വിമാനാപകടം: മരണം 270 ആയി, ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽപ്പെട്ട 19 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹാർഷ് സാങ്‍വി വ്യക്തമാക്കി. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതില്‍ പതിനൊന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇന്ന് കൂടുതല്‍ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ പുറത്തുവരും. അപകടത്തില്‍ മരിച്ച മലയാളി സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതെസമയം വിമാനാപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും അപകടത്തില്‍ ഇതുവരെ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. 265 പേർ മരിച്ചുവെന്നാണു നേരത്തെ അധികൃതർ അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ സിവിൽ ആശുപത്രിയിൽ 270 പേരുടെ മൃതദേഹങ്ങൾ ലഭിച്ചുവെന്നു ബി.ജെ മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ധവാൽ ഗമേതി പറഞ്ഞു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ മെസിലുണ്ടായിരുന്നവർ, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവർ തുടങ്ങി പലരെയും കാണാതായതായി പരാതിയുണ്ട്. വിമാന അവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ലഭിച്ചു. എയർ ഹോസ്റ്റസിന്റെതാണെന്നാണു വിവരം.

ഇതുവരെ 11 യാത്രക്കാരെയും, 8 മെഡിക്കല്‍ വിദ്യാര്‍ഥികളെയുമാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളും, ഒരു വിദേശ പൗരനും ഉള്‍പ്പെടും. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ 32 പേരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ഥികളാണ്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേശ് കുമാറെന്ന യുകെ പൗരന്‍ ചികിത്സയില്‍ തുടരുന്നു. ഇയാള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.

വിമാനാപകടവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന എല്ലാക്കാര്യങ്ങളും അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു ഡൽഹിയിൽ പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം സമാന്തരമായി അന്വേഷിക്കുന്നതിനായി കേന്ദ്രം നിയമിച്ച 12 അംഗ ഉന്നതതലസമിതി നാളെ ആദ്യ യോഗം ചേരും.

3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. വിമാനാപകടത്തിൽ മരിച്ചവരുടെയും രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായം നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. മാതൃകമ്പനിയായ ടാറ്റ സൺസ് നേരത്തേ പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്കു പുറമേയാണിത്.

SUMMARY: Ahmedabad Plane crash: Death toll rises to 270, 19 bodies identified so far

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു 

ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക്...

സിനിമാ ചിത്രീകരണത്തിനിടെ അപകടം; ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജടക്കം നാലുപേർക്ക് പരുക്ക്

മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ...

സൗജന്യ പരിശോധനകളും ചികിത്സയും സർക്കാർ ഉറപ്പാക്കും; അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത...

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്...

രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കും

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page