കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസന്റെ അവയവങ്ങള്‍ ദാനം ചെയ്യും. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
അയോനായുടെ വൃക്ക തിരുവനന്തപുരത്തേക്കാണ് എത്തിക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിക്ക് വേണ്ടി രാവിലെ 8.45 ഓടെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെത്തിക്കും. മറ്റു അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടു ഉള്ളവർക്ക് ദാനം ചെയ്യും.
വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുക. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.
പയ്യാവൂരിൽ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അയോന മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനിക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11 മണി മുതൽ 2.30 വരെ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിൽ പൊതു ദർശനത്തിന് വെക്കും. കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർഫിൻ, എയ്ഞ്ചൽ. ശവസംസ്ക്കാരം വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
SUMMARY: Plus two student death fall from school. Organs will transplant














