തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും മൺവിള സ്വദേശിയുമായ അന്ന മരിയ (17)യ്ക്കാണ് കടിയേറ്റത്. വിദ്യാർഥിനിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
വിദേശത്ത് സൈന്യത്തിലും മറ്റും പരിശീലനം കൊടുക്കുന്ന അപകടകാരികളായ ബൽജിയൻ മലിനോയിസ് ഇനത്തിലുള്ള നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിദ്യാർഥിനിയെ രക്ഷിച്ചത്. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിടുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തെന്ന് പോലീസ് പറഞ്ഞു. നായയുടെ ആക്രമണത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരുക്കേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
SUMMARY: Plus Two student seriously injured after being bitten by pet dog














