തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഈ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നല്‍കിയ പ്രൊപ്പോസല്‍ കേന്ദ്രം വീണ്ടും തള്ളി. സംസ്ഥാനത്തിന്റെ മറ്റുപല ആവശ്യങ്ങള്‍ക്കും വേണ്ടി കേന്ദ്ര സർക്കാർ നല്‍കേണ്ടിയിരുന്ന 971 കോടി രൂപയാണ് തടഞ്ഞത്.
ഫണ്ട് ലഭിക്കുന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പ് വെക്കുകയാണെങ്കില്‍ മാത്രം എസ്‌എസ്കെ ഫണ്ട് അനുവദിക്കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനം പിഎം ശ്രീയില്‍ ഒപ്പുവെച്ചത്.
എന്നാല്‍ ഇതുവരെയും ഈ ഫണ്ട് കേരളത്തിന് കൈമാറിയിട്ടില്ല. വിദ്യാഭ്യാസമന്ത്രി ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നിരന്തരമായി നടത്തിയിരുന്നുവെങ്കിലും വീണ്ടുമൊരു റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം.
SUMMARY: PM Shri’s withdrawal; Center stops SSK funds for Kerala














