തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണപരമായ കാര്യങ്ങളും ചർച്ച ചെയ്യും. സി പി ഐയുടെ വിഷയങ്ങള്‍ പരിഹരിക്കാൻ കഴിയുന്നതേ ഉള്ളൂ എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ മാധ്യമങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പിഎംശ്രീ പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നല്‍കേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതില്‍ തർക്കമില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികള്‍ക്ക് നിബന്ധനകള്‍ വന്നുതുടങ്ങിയത്. ഇപ്പോഴാണ് ബിജെപി സർക്കാർ വലിയ രീതിയിലുള്ള നിബന്ധനകള്‍ മുന്നോട്ട് വച്ച് സംസ്ഥാനത്തിന് തരാനുള്ള പണം തരാതെയിരിക്കുന്നത്.
ഏകദേശം 8,000 കോടി രൂപയോളമാണ് പല മേഖലകളിലായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. കേരളത്തിന് അർഹതപ്പെട്ട പണം കേന്ദ്രം നല്‍കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാരാണ്. എന്നിട്ട് ഇവിടെ സിപിഐഎമ്മിനെ അടിക്കാൻ വടി കിട്ടുമോ എന്ന് നോക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.
പി എം ശ്രീയുടെ നിബന്ധനകള്‍ക്ക് സിപിഐഎം അന്നും ഇന്നും എതിരാണ്. സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മേല്‍ ഏർപ്പെടുത്തുന്നത്. ഇതിനെതിരെയാണ് സിപിഐഎമ്മും സിപിഐയും നിലപാടെടുത്തത്. എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
SUMMARY: PM Sri will not back down, issues will be resolved through discussion; M.V. Govindan














