കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച്‌ ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെന്നൈയിലെ ഇഡി ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയില്‍ അടുത്തിടെ കൊക്കെയ്ൻ പിടികൂടിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് ശൃംഖല എന്നിവയെക്കുറിച്ചുള്ള ഇഡി അന്വേഷണത്തിന്റെ ഭാഗമാണ് സമൻസ്.

1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റെൻസ് ആക്‌ട് പ്രകാരം ചെന്നൈ സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർക്കപ്പെട്ട ശ്രീകാന്തിനും കൃഷ്ണ കുമാറിനും ജൂലൈ എട്ടിന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള കൊക്കെയ്ൻ മാത്രമേ ഇരുവരും കൈവശം സൂക്ഷിച്ചിട്ടുണ്ടായിരുന്നുള്ളൂവെന്നും കള്ളക്കടത്തുമായി ഇവർക്ക് ബന്ധമില്ലെന്നുമായിരുന്നു അന്ന് കോടതിയുടെ കണ്ടെത്തല്‍.

ജൂണ്‍ 18ന് ആന്റി നാർക്കോട്ടിക് വിരുദ്ധ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍, കൃഷ്ണ കുമാറിന് മയക്കുമരുന്ന് നല്‍കിയെന്ന് എൻഡിപിഎസ് ആക്‌ട് പ്രകാരം ഘാന സ്വദേശി ജോണിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടന്മാരായ ശ്രീകാന്തിനെയും കൃഷ്ണ കുമാറിനേയും ജൗഹർ, പ്രശാന്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രശാന്ത് നിലവില്‍ ജയിലിലാണ്.

SUMMARY: Money laundering case; Summons issued to Tamil actors K Srikanth and Krishnakumar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജാലഹള്ളി ശ്രീറാം സമീക്ഷ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: ജാലഹള്ളി ശ്രീറാം സമീക്ഷയുടെ നേതൃത്വത്തിൽ ജാലഹള്ളിയിൽ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ...

പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥയെന്ന് എം.വി.ഡി റിപ്പോര്‍ട്ട്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ...

ഇൻഷുറൻസില്ലാത്ത വണ്ടികള്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോളോ ഡീസലോ കിട്ടില്ല; സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവ...

സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്‍റെ സൗജന്യയാത്രക്ക് സ്ത്രീകൾ...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 160 രൂപ...

2026-ലെ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം തെലുങ്ക് സാഹിത്യകാരന്‍ മുഹമ്മദ് ഖദീർ ബാബുവിന്

ബെംഗളൂരു: 2026-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് തെലുങ്ക് സാഹിത്യകാരന്‍ മുഹമ്മദ് ഖദീർ...

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലായ 'എംഎസ്‌വി ഫൈസ്...

Related Articles

Popular Categories