ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
ബന്നാർഘട്ട റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, കനകപുര റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, നയണ്ടഹള്ളി നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, സോംപുര നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, പിഇഎസ് കോളേജ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, കെങ്കേരി നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, മാഗഡി റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, മഡവര റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, പാർലെ ബിസ്‌ക്കറ്റ് ഫാക്ടറി റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നൈസ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്ക് വരുന്ന വാഹനങ്ങൾ, നെലമംഗല നൈസ് ടോൾ-മാഗധി റോഡ്, നൈസ് ടോൾ-കെങ്കേരി നൈസ് ടോൾ-കനകപുര നൈസ് ടോൾ വഴി ബന്നാർഘട്ട റോഡ് ടോളിൽ നിർത്തി ബന്നാർഘട്ട റോഡിലേക്ക് വഴിതിരിച്ചുവിടും. ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകുന്നവർക്ക് ബന്നാർഗട്ട റോഡ് വഴി – നൈസ് റോഡ് ജംഗ്ഷൻ – ഷെയർവുഡ് ജംഗ്ഷൻ – കോളിഫാം ഗേറ്റ് ജംഗ്ഷൻ – ബന്നാർഗട്ട വില്ലേജ് – ജിഗാനി മുതൽ ഹൊസൂർ റോഡ് / ഇലക്ട്രോണിക് സിറ്റി വരെ എത്തിച്ചേരാം.ദാബസ്‌പേട്ടയ്ക്ക് സമീപം ഇടത്തേക്ക് തിരിഞ്ഞാൽ, ദൊഡ്ഡബെല്ലാപുര-ദേവനഹള്ളി-സുലിബെലെ-ഹൊസകോട്ട് റൂട്ട് പിന്തുടർന്ന് വാഹനങ്ങൾക്ക് ചന്ദപുര-അട്ടിബെലെ-ഹൊസൂർ റോഡിൽ എത്താം. ട്രാഫിക് പോലീസ് അറിയിച്ചു.
“ಸಂಚಾರ ಸಲಹೆ”
“Traffic advisory” @blrcitytraffic @Jointcptraffic @DCPSouthTrBCP @acpsetraffic pic.twitter.com/nzdHg2MzmW— HULIMAVU TRAFFIC BTP (@hulimavutrfps) August 9, 2025
“ಸಂಚಾರ ಸಲಹೆ”
“Traffic advisory” pic.twitter.com/WTaUrR8UBW— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) August 9, 2025
SUMMARY: PM’s visit; Traffic restrictions in Bengaluru