അടിമാലി: വഞ്ചനാകേസില്‍ നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. യുകെ മലയാളികളില്‍ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. അടിമാലി പോലീസാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു.
സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ എക്സ്ക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസ് പുറത്തുവരുന്നത്.
SUMMARY: Police notice to actor Baburaj in cheating case