ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു, 40 ലക്ഷം രൂപ വിലമതിക്കുന്ന 48 ലാപ്‌ടോപ്പുകൾ കണ്ടെടുത്തു. ദൊഡ്ഡത്തോഗുരുവിലെ അബ്ബയ്യ സ്ട്രീറ്റിലെ പിജിയിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയതായി താമസക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ കലകുറിച്ചി ജില്ലയിലെ മണ്ടവള്ളി സർക്കിളിലെ ഓട്ടോറിക്ഷ ഡ്രൈവറായ രാജദൊറൈ (33), ലാപ്‌ടോപ്പ് സർവീസ് ടെക്‌നീഷ്യനായ ഗൗതം (30) എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവിലുടനീളമുള്ള നിരവധി പിജി താമസസ്ഥലങ്ങളിൽ സമാനമായ ലാപ്‌ടോപ്പ് മോഷണം ഇവര്‍ നടത്തിയതായിപോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച ലാപ്‌ടോപ്പുകൾ ഫോർമാറ്റ് ചെയ്ത ശേഷം വിൽക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി ഗൗതം സമ്മതിച്ചു. പിജി താമസക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ശരിയായ ലോക്കിംഗ് സംവിധാനം ഉറപ്പാക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് നിർദ്ദേശിച്ചു.
SUMMARY: Police recovered 48 laptops stolen from PGs; Two people were arrested














