മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 35.05 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 36.58 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യഘട്ട പോളിങ്ങില്‍ നിന്ന് വ്യത്യസ്തമായി വൻ മുന്നേറ്റമാണ് വടക്കൻ ജില്ലകളില്‍ പോളിങ്ങ് ദിനത്തില്‍ കാണാനാവുന്നത്.
പലയിടത്തും പുലർച്ചെ മുതല്‍ ആരംഭിച്ച നീണ്ട ക്യു ഇപ്പോഴും തുടരുകയാണ്. ചിലയിടങ്ങളില്‍ ഇവിഎമ്മിലെ തകരാർ വോട്ടെടുപ്പിനെ ബാധിച്ചു. തൃശൂർ 25.22%, പാലക്കാട് 25.95%, കോഴിക്കോട് 25.53%, വയനാട് 24.94%, കണ്ണൂർ 24.80%, കാസർകോട് 24.81% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ആദ്യ അഞ്ച് മണിക്കൂറിലെ പോളിങ് ശതമാനം.
SUMMARY: Polling percentage soars; 35.05 percent polling in first five hours














