ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദര്‍ശനത്തിന് മൈസൂരുവിലെത്തും. 60 വർഷം പൂർത്തിയാക്കിയ മൈസൂരു ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനാണ് സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് 3.10 ന് വിമാനത്താവളത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രപതിയെ സ്വീകരിക്കും. വൈകുന്നേരം 4 മണിക്ക് ഡയമണ്ട് ജൂബിലി ആഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും. തിങ്കളാഴ്ചരാത്രി 8 മണിക്ക് ചാമുണ്ടിഹിൽസ് സന്ദർശിക്കും.
നാളെ രാവിലെ 8.50 ന് മൈസൂരു കൊട്ടാരം സന്ദർശിക്കും. ഇതിനു ശേഷം നാളെ നടക്കുന്ന സിറ്റി യൂണിയൻ ബാങ്കിന്റെ 120-ാ മത് ഫൗണ്ടേഷൻ ദിനത്തിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രപതി ചെന്നൈയിലേക്കു പോകും. തിരുവാരൂരിൽ 3നു തമിഴ്‌നാട് സെൻ ട്രൽ യൂണിവേഴ്സിറ്റി ബിരുദസർപ്പണ ചടങ്ങിലും പങ്കെടുത്ത ശേഷം ഡൽഹിക്കു മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8.30 വരെ ചാമുണ്ടിഹിൽസില്‍ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്നു നാളെ മൈസൂരു അംബാവിലാസ് കൊട്ടാരം സന്ദർശിക്കുന്നതിനാൽ ഇവിടെയും ഇന്നു മുഴുവനും നാളെ രാവിലെ 11.30 വരെയും മറ്റു സന്ദർശകരെ അനുവദിക്കില്ല.
SUMMARY: President Draupadi Murmu in Mysore today