തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല ദര്‍ശനം നടത്തും. നാളെ രാവിലെ ഹെലിപാഡില്‍ നിലയ്ക്കലില്‍ എത്തിയ ശേഷം റോഡ് മാര്‍ഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും ശബരിമല ദര്‍ശനം.
തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന രാഷ്ട്രപതി വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിട്ടുള്ളത്.
SUMMARY: President to visit Kerala today for four-day visit