സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല

ബെംഗളൂരു: കുന്ദാപൂരയില്‍ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഹുലിക്കല്‍-ബാലെബരെ ഘട്ട് സ്ട്രെച്ചിന് സമീപമുള്ള മെയിന്‍ റോഡിലാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.

35 യാത്രക്കരാണ് ബസില്‍ ഉണ്ടായിരുന്നത്. ശിവമോഗയിലേക്കുള്ള യാത്രക്കിടെ ബസിന്‍റെ മുന്‍ഭാഗത്ത് തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം വഴിയരികിലേക്ക് മാറ്റി നിര്‍ത്തി ഉടന്‍ തന്നെ എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു.

നിമിഷനേരം നേരം കൊണ്ട് തീപടരുകയും ബസ് മുഴുവൻ കത്തിനശിക്കുകയും ചെയ്തു. അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അവർ എത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Private bus catches fire; No casualty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

Related Articles

Popular Categories