ആന്ധ്രയില്‍ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; 21 പേർ മരിച്ചു, 8 പേര്‍ക്ക് ഗുരുതരപരുക്ക് 

അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയില്‍ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. വെറ്റ്‌ലപാലത്തെ സൂര്യശ്രീ പടക്കശാലയില്‍ ഇന്ന് ഉച്ചയ്‌ക്കാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 21 പേർ മരിച്ചു. 8 പേര്‍ക്ക് ഗുരുതരപരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികൾ പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം.വിവരം ലഭിച്ചയുടനെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. നിർമ്മാണ ശാലയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പെഡപുടി റോഡിനോട് ചേർന്നുള്ള വയലുകളിലാണ് പടക്ക നിർമ്മാണ പ്ലാൻ്റ് സ്ഥിതിചെയ്യുന്നത്. അഡപ നാനി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്‌ടറിയാണിത്. സ്‌ഫോടനം നടക്കാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തിൻ്റെ ശബ്‌ദവും കനത്ത പുകയും വ്യാപിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇതേ ഗ്രാമത്തിൽത്തന്നെ മറ്റൊരു പടക്ക നിർമ്മാണ ശാലയിലും മുമ്പ് സമാനമായ സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ഇരകൾക്ക് അടിയന്തര സഹായം നൽകാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. അപകടസ്ഥലം സന്ദർശിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും നായിഡു നിർദ്ദേശം നല്‍കി.
SUMMARY: Massive explosion at firecracker factory in Andhra; 21 people died, 8 people were seriously injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ...

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ് ; രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ പറഞ്ഞാല്‍ കലാപാഹ്വാനം’: സര്‍ക്കാരിനെതിരെ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Related Articles

Popular Categories