LATEST NEWS

കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: കർണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തില്‍ തകർന്നുവീണത്. പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുമ്പെ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി തകര്‍ന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലഗാവിയില്‍ നിന്ന് കല്‍ബുര്‍ഗിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

SUMMARY: Private plane crashes in Karnataka; pilot and others miraculously survive

NEWS BUREAU

Recent Posts

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

7 minutes ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

18 minutes ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

27 minutes ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

8 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

9 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

9 hours ago