തിരുവനന്തപുരം: തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ മൂന്നിന് ഷഹനാസ് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തന്റെ മാനഭംഗം വരുത്തിയതെന്നും ഇതിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നോട്ടീസില്‍ പറയുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക 100 പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നല്‍കുന്ന പദ്ധതിക്കായി വിനിയോഗിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചില പരാമർശങ്ങള്‍ക്കെതിരെ എം.എ ഷഹനാസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
രാഹുലുമായി തനിക്ക് യാതൊരു സൗഹൃദവുമില്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തില്‍ ഷഹനാസ് പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ വാദം പൂർണമായും കള്ളമാണെന്നും അവർ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തെ കടുത്ത ഭാഷയില്‍ വിമർശിച്ച ഷഹനാസ്, രാഹുലിന്റെ ആരോപണങ്ങളില്‍ തനിക്ക് ഭയപ്പെടാനോ ഒളിക്കാനോ ഒന്നുമില്ലെന്നും തുറന്ന സംവാദത്തിന് തയ്യാറാണെന്നും വെല്ലുവിളിച്ചു. തന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും രാഹുലിന് ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കണമെന്നും ഷഹനാസ് ആവശ്യപ്പെട്ടു.
രാഹുല്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് തനിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതികരണങ്ങളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു.
SUMMARY: Rahul Mangkootatil’s legal notice against Shahnaz demanding Rs 10 crore
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…