ബെംഗളൂരു: ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾ നേരെ ആക്രമണം. കന്നഡ അനുകൂല പ്രവർത്തകരാണ് ബസുകൾ ആക്രമിച്ചത്. സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന കർണാടക ബസിനെ ശിവസേന (യുബിടി) പ്രവർത്തകർ തടഞ്ഞു നിർത്തിയ സംഭവത്തിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാത്രി ചിത്രദുർഗയ്ക്കും സോളാപൂരിനും ഇടയിൽ സർവീസ് നടത്തിയ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
ദേശീയപാത 50ൽ കൂടലസംഗമയ്ക്ക് സമീപമാണ് ബസ് തടഞ്ഞുനിർത്തിയത്. ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ജയ് കന്നഡ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബസ് ഡ്രൈവർക്ക് കന്നഡ പതാകയും ഷാളും നൽകി ജയ് കർണാടക മുദ്രാവാക്യം വിളിക്കാനും പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ കർശന നടപടി എടുക്കുമെന്നും ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.
TAGS: KARNATAKA | MAHARASHTRA | KSRTC
SUMMARY: Maharashtra bus painted with Jai Kannada slogan, crew given Kannada flag
കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…
തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മില്‍ന…
ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…