മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂർ മണ്ഡലത്തില്‍ പിവി അൻവർ സ്ഥാനാർഥിയാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു. അൻവർ ബേപ്പൂരില്‍ നിന്ന് ജയിച്ച് എംഎല്‍എയാകുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകായണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അൻവർ നേരത്തെ ബേപ്പൂരില്‍ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എംസി മായിൻ ഹാജി അടക്കം മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവർ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍
ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാൻ അൻവറിന് സാധിക്കുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ബേപ്പൂർ.
SUMMARY: PV Anwar in Beypore; KPCC president confirms
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
പാലക്കാട്: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…