
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് തോക്കുചൂണ്ടി കവർച്ച നടന്നത്. ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടംഗ സംഘം 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാരന് വെടിയേറ്റു.
ബൈക്കിലെത്തിയ സംഘം ജ്വല്ലറി ഉടമയുടെ അച്ഛനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ കൈക്കലാക്കിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച അനിൽ എന്ന ജീവനക്കാരന് നേരെ മോഷ്ടാക്കൾ വെടിയുതിർത്തു. വെടിയുണ്ട ലക്ഷ്യം തെറ്റി അടുത്തുണ്ടായിരുന്ന ആത്മലിംഗ എന്ന ജീവനക്കാരന്റെ കാലിൽ കൊള്ളുകയായിരുന്നു. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ചാണ് പ്രതികള്‍ കടയില്‍ എത്തിയത്.
Two masked men carried out a daring daylight robbery at a jewellery shop in #Karnataka‘s #Vijayapura district on Monday, fleeing with valuables around 4 pm on Monday.
The two men arrived wearing monkey caps and helmets and threatened the shop staff with a gun.
CCTV footage… pic.twitter.com/hjY7nugbRC
— Hate Detector 🔍 (@HateDetectors) January 27, 2026
കടയിലെ ഒരാൾ കട കൊള്ളയടിക്കുന്നതും അയാളുടെ കൂട്ടാളി കടയിലെ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവം കണ്ട കടയ്ക്ക് പുറത്തുണ്ടായിരുന്ന ഒരു സ്ത്രീയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ജീവനക്കാർ ആഭരണങ്ങൾ പുറത്തെടുത്ത് കൊള്ളക്കാർക്ക് കൈമാറുന്നടും ദൃശ്യങ്ങളിൽ കാണാം. കവർച്ച നടത്തിയ ശേഷം പ്രതി മോട്ടോർ സൈക്കിളിൽ ഓടി രക്ഷപ്പെടുകയായിരുന്നു. വിജയപുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മൈസൂരുവിനടുത്ത് ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ നിന്ന് എട്ട് കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് കർണാടകയിൽ വീണ്ടും ജ്വല്ലറി കവർച്ച നടക്കുന്നത്.
SUMMARY: Masked gang enters jewelry store, steals gold and silver at gunpoint, employee shot














