ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം 33 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്. 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.
Stampede-like situation erupts at actor Vijay’s rally in Tamil Nadu. At least 10 are feared dead.#TamilNadu #Vijay #TVK pic.twitter.com/Wqm68rJ0As
— WION (@WIONews) September 27, 2025
കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കുഴഞ്ഞുവീണതെന്നും മൂന്ന് കുട്ടികൾ ഐസിയുവിലാണെന്നും തമിഴ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. തമിഴ്നാട് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും തിരിച്ചു. മന്ത്രി സെന്തില്‍ ബാലാജി കരൂര്‍ ആശുപത്രിയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു. ക്രമസമാധന ചുമതലയുള്ള എ.ഡി.ജിപിയും കരൂരിലെത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.
Moment when TVK leader Vijay paused his speech in Karur, distributed water to people, and arranged for ambulances for those in the crowd feeling suffocated.#Karur #TamilNadu https://t.co/LiQIaoHJdb pic.twitter.com/GFHkdrgL5B
— Vani Mehrotra (@vani_mehrotra) September 27, 2025
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. രാവിലെ മുതലാണ് റാലി ആരംഭിച്ചത്. ഉച്ചയ്ക്ക് കരൂർ വേലുച്ചാമിപുരത്ത് വിജയ് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എത്തിയപ്പോൾ വൈകിട്ട് 6 മണിയായെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽ പെട്ടതോടെ പ്രസംഗത്തിനിടെ വിജയ് ടി.വി.കെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസിന്റെ സഹായം അഭ്യർഥിച്ച വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
SUMMARY: Tragedy during Vijay’s rally in Tamil Nadu, 33 killed in stampede