ബെംഗളൂരു: മൈസൂരുവില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ക്യാതമരനഹള്ളി സ്വദേശിയായ വെങ്കിടേഷ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം.
ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിന് സമീപം അദ്ദേഹം ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍, ഒരു ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലുമായി എത്തിയ സംഘം വെങ്കിടേഷിന്റെ വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ നിന്ന് വെങ്കിടേഷിനെ വലിച്ചിഴച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടികൊന്നു. കൊലക്കുശേഷം അക്രമികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
SUMMARY: Youth hacked to death by a gang in Mysuru