കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎമ്മിന്റെ 14 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇന്ന് മൂന്ന് സ്ഥാനാര്‍ഥികളും കണ്ണപുരം പഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികളും കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂരിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളുടെ എണ്ണം 14 ആയത്. ആന്തൂർ നഗരസഭയിൽ ആകെ 5 സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം പഞ്ചായത്തിൽ 6ഉം മലപ്പട്ടം പഞ്ചായത്തിൽ മൂന്നും സ്ഥാനാർത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
അതേസമയം ഭീഷണിയിലൂടെ ജനാധിപത്യത്തെ സിപിഎം കശാപ്പുചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
SUMMARY: 14 LDF candidates elected unopposed in Kannur














