പത്ത് കോടി ആവശ്യപ്പെട്ട് ഷഹനാസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നാരോപിച്ച്‌ കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ മൂന്നിന് ഷഹനാസ് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തന്റെ മാനഭംഗം വരുത്തിയതെന്നും ഇതിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നോട്ടീസില്‍ പറയുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക 100 പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച്‌ നല്‍കുന്ന പദ്ധതിക്കായി വിനിയോഗിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചില പരാമർശങ്ങള്‍ക്കെതിരെ എം.എ ഷഹനാസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

രാഹുലുമായി തനിക്ക് യാതൊരു സൗഹൃദവുമില്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തില്‍ ഷഹനാസ് പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ വാദം പൂർണമായും കള്ളമാണെന്നും അവർ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തെ കടുത്ത ഭാഷയില്‍ വിമർശിച്ച ഷഹനാസ്, രാഹുലിന്റെ ആരോപണങ്ങളില്‍ തനിക്ക് ഭയപ്പെടാനോ ഒളിക്കാനോ ഒന്നുമില്ലെന്നും തുറന്ന സംവാദത്തിന് തയ്യാറാണെന്നും വെല്ലുവിളിച്ചു. തന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും രാഹുലിന് ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കണമെന്നും ഷഹനാസ് ആവശ്യപ്പെട്ടു.

രാഹുല്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് തനിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതികരണങ്ങളുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു.

SUMMARY: Rahul Mangkootatil’s legal notice against Shahnaz demanding Rs 10 crore

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories