Tuesday, July 15, 2025
22.6 C
Bengaluru

ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം ഒരുക്കുക. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

അറിയിപ്പുകള്‍ക്കായി പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷ്വറന്‍സ്, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹനസൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നീ സൗകര്യങ്ങളും ഉണ്ടാകും.

കൂടാതെ യാത്രക്കാര്‍ക്ക് എല്‍.ടി.സി-എല്‍.എഫ്.സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ്സിഡി നേടാനാകും.

ടിക്കറ്റ് നിരക്ക് ഇങ്ങനെ
സ്ലീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തേര്‍ഡ് എ.സി ജനത 29,800 രൂപ, തേര്‍ഡ് എ.സി 36,700 രൂപ, സെക്കന്‍ഡ് എ.സി 44,600 രൂപ, ഫസ്റ്റ് എ.സി 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

www.tourtimes.in വഴി ബുക്കിംഗ് നടത്തുകയോ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 7305858585 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.
SUMMARY: Railways announces Onam special tourist trains

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിപാ: സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട്‌ നിപാ...

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു...

ഉല്ലാസയാത്രക്കിടെ ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസ്: ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു...

നിധീഷുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌ക്കാരം മാറ്റിവച്ചു

ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക...

അടിസ്ഥാന നിരക്ക് 40 രൂപയാക്കണം; ഓട്ടോ നിരക്ക് വർധന അശാസ്ത്രീയമെന്ന് തൊഴിലാളികൾ

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ...

Topics

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777...

കോളജ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ചു; 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച 3 പേരെ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ...

നടപ്പാതകളുടെ ശോചനീയാവസ്ഥ: ബിബിഎംപിയോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിയോടും ബെംഗളൂരു പോലീസിനോടും വിശദീകരണം...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ കൂടും

ബെംഗളൂരു: നഗരത്തിലെ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ വർധിക്കും. അടിസ്ഥാന...

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ്...

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി...

Related News

Popular Categories

You cannot copy content of this page