
ബെംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ കൺവീനറായും ഷബീർ കരുവാട്ടിൽ, റുഹിബ സഫറുല്ല തുടങ്ങിയവർ അസിസ്റ്റൻറ് കൺവീനർമാരായും തിരഞ്ഞെടുത്തു.
‘നീതിക്ക് സാക്ഷികളാകുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. 2026 ഫെബ്രുവരി 21 ശനിയാഴ്ച, പാലസ് ശീഷ്മഹലിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഉപദേശക സമിതിയിലേക്ക് ഹസൻ പൊന്നൻ, അഡ്വ. ഉസ്മാൻ, വി.പി അബ്ദുല്ല, മഷ്ഹൂദ്, സിറാജ്, ഷരീഫ് കോട്ടപ്പുറം തുടങ്ങിയവരെ തിരഞ്ഞെടുത്തു.
കോൾസ് പാർക്ക് ഹിറയിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പി ആർ സെക്രട്ടറി ഷാഹിർ സി.പി സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു സിറ്റി പ്രസിഡൻറ് ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മസ്ജിദു റഹ്മ ഖത്തീബ് ഖാലിദ് കെ വി സമാപനം നിർവഹിച്ചു.
SUMMARY: Ramadan Sangam-2026: Welcome Team Formed














